Bhavanam Online Magazine

DREAM HOME

വീട് /ശർമിള ശശിധർ

മകളുടെ വിവാഹമടുത്തപേ്പാഴാണ് വീടൊന്നു പുതുക്കി പണിതാലോയെന്ന ചിന്ത ഹമീദിനുണ്ടായത്. ട്രഡീഷണല്‍ ശൈലിയിലുള്ള പുറംമോടി നിലനിര്‍ത്തിക്കൊണ്ടു തന്നെയാവണം അകത്തുള്ള പുതുമകളെന്ന നിബന്ധന മാത്രമേ ഡിസൈനര്‍ അന്‍സഫിനു മുന്‍പില്‍ ഹമീദ് വച്ചിട്ടുള്ളൂ. ഒരു കുടക്കീഴില്‍ മൂന്നു വീടിനുള്ളിലെ സൗകര്യങ്ങള്‍ മേളിക്കുന്ന അപൂര്‍വ്വ കാഴ്ച കാണാന്‍ കാസര്‍ഗോഡ് ബംഗാരക്കുന്നിലേക്ക് പോവാം. ഒരു ഗജരാജാവിന്റെ പ്രൗഢിയോടെയാണ് 55 സെന്റില്‍ 8000 ചതുരശ്രയടിയില്‍ വീട് തലയുയര്‍ത്തി നില്‍ക്കുന്നത്.

READ MORE...
വീട് /ശർമിള ശശിധർ

വീടുവയ്ക്കുമ്പോള്‍ പ്രകൃതിയെ പൂര്‍ണ്ണമായും ചുവരുകള്‍ക്കു പുറത്താക്കുന്ന പതിവു രീതികള്‍ക്കു വിപരീതമായിട്ടാണ് പെരുമ്പാവൂരിനടുത്തുള്ള ഒക്കലയുടെ നിര്‍മ്മിതി. ജാതി മരങ്ങളും വാഴയുമെല്‌ളാം നിറഞ്ഞ ട്രോപ്പിക്കല്‍ സ്‌റ്റൈല്‍ ഭൂപ്രകൃതിയായിരുന്നു ഇവിടെ. മാത്രമല്‌ള, ചെറിയൊരു ഫാം ഹൗസും പേ്‌ളാട്ടിലുണ്ട്. 8000 സ്‌ക്വയര്‍ഫീറ്റ് ഒക്കല പണിയുമ്പോള്‍ ഉടമസ്ഥന്റെ താല്‍പ്പര്യങ്ങളും ഭൂമിയുടെ സ്വഭാവവും കാലാവസ്ഥയും മാത്രമായിരുന്നു ഡിസൈനര്‍ സച്ചിന്‍ സത്യപാലന്റെ മനസ്‌സില്‍.

READ MORE...

INTERIOR

MATERIALS

OTHER STORIES

Others
വീട് /ശർമിള ശശിധർ

സ്വന്തമായൊരു വീട് സ്വപ്നം കാണാത്തവരായി ആരുമില്‌ള. ആ സ്വപ്നത്തിന് ചിറകുകള്‍ നല്‍കുന്നവരാണ് എന്‍ജിനീയര്‍മാരും ആര്‍ക്കിടെക്റ്റും. വ്യത്യസ്ത ഡിസൈനിലൂടെ, മുന്തിയ തരം ഉല്‍പ്പന്നങ്ങളിലൂടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ എന്‍ജിനീയറുടെ മനസ്‌സിലുമൊരു വീടുയരുന്നു. സ്വന്തമായൊരു കൂടൊരുക്കുമ്പോള്‍ പണിത വീടുകളിലെ തന്റെ ഇഷ്ടങ്ങളെയെല്‌ളാം അടുക്കി വയ്ക്കാന്‍ എന്‍ജിനീയര്‍ തയ്യാറാവുന്നു. പരിചയവും കലയും സമന്വയിക്കുന്ന അത്തരത്തിലൊരു വീടു കാണണമെങ്കില്‍ കോഴിക്കോട് വെള്ളിപറമ്പിലുള്ള അച്യുതം കേശവത്തിലേക്കു വരാം.

READ MORE...
Others
മഴക്കാലം

മഴക്കാലം ആരംഭിക്കുന്നതോടെ വീടുകളിലെ ചോര്‍ച്ച പലപ്പോഴും പ്രധാന തലവേദനയായി മാറുന്നു. പഴയ കാലത്തേതില്‍ നിന്നും വ്യത്യസ്തമായി കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള വീടുകള്‍ സര്‍വ്വസാധാരണമായിട്ടും മഴക്കാലത്തെ ചോര്‍ച്ച കീറാമുട്ടിയായി തന്നെ ബാക്കിയാകുന്നു. ഫ്‌ളാറ്റ് റൂഫായാലും, ചരിഞ്ഞ മേല്‍ക്കൂരയായാലും വേണ്ട മുന്‍കരുതലുകളും സംരക്ഷണവും ഒരുക്കിയില്ലെങ്കില്‍ ചോര്‍ച്ച ഉറപ്പാണ്. മഴക്കാലം പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ മേല്‍ക്കൂരയുടെ ചോര്‍ച്ച തടയാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

READ MORE...
Others
പ്രാണികളെ തുരത്താൻ ചെടികൾ

പ്രാണികളെ തുരത്താന്‍ നമ്മുടെ വീട്ടുമുറ്റത്തു തന്നെ നട്ടുപിടിപ്പിക്കാവുന്ന ചില ചെടികളാണ് ഇഞ്ചിപ്പുല്ല്, കര്‍പ്പൂരതുളസി, ബന്തി(ചെട്ടിപ്പൂവ്), ജമന്തി, പൂച്ചതുളസി, തുമ്പ, പുതിന, ലെമണ്‍ സെന്റഡ് ജെറാനിയം, യൂകാലിപ്റ്റസ്, ചിലയിനം പന്നല്‍ച്ചെടികള്‍ എന്നിവ. ഇവയെല്ലാം സ്വാഭാവിക രീതിയില്‍ കൊതുകിനെയും പ്രാണികളെയും തുരത്തുന്നവയാണ്. സിട്രൊനെല്ലാ ഗ്രാസ് അഥവാ ഇഞ്ചിപ്പുല്ലില്‍ നിന്നെടുക്കുന്ന പുല്‍ത്തൈലം (സിട്രൊനെല്ലാ ഓയില്‍) മികച്ച ഒരു ജൈവകീടനിയന്ത്രണോപാധിയാണ്. ഇഞ്ചിപ്പുല്ല് വാറ്റിയെടുത്ത തൈലം കുപ്പികളില്‍ നിറച്ച് സ്‌പ്രേ ചെയ്യുകയോ സാധാരണ മസ്‌ക്വിറ്റോ റിപ്പല്ലന്റുകള്‍ക്കു സമാനമായി കുപ്പിയില്‍ നിറച്ച് സോക്കറ്റില്‍ കുത്തിയോ ഉപയോഗിക്കാം.

READ MORE...
Others
വീടിനുള്ളിലെ ചൂടു കുറയ്ക്കാം

കോണ്‍ക്രീറ്റ് വീടുകള്‍ സര്‍വ്വസാധാരണമായി മാറിയ സാഹചര്യത്തില്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും വേനല്‍ കനക്കുന്നതിനനുസരിച്ച് വീടിനുള്ളിലെ ചൂട് അസഹനീയമായി മാറിക്കൊണ്ടിരിക്കുകയാണ്. പൊതുവെ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ ചൂടിനെ തരണം ചെയ്യാന്‍ എയര്‍കണ്ടീഷനറുകള്‍ ഉപയോഗിക്കുന്നു. സാധാരണക്കാര്‍ ഫാനുകളെ ആശ്രയിക്കുന്നുണ്ടെങ്കിലും പരിസരം ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ കോണ്‍ക്രീറ്റ് വീടുകള്‍ക്കുള്ളിലെ ചൂടുവായുവിനെ പുറംതള്ളുന്നതില്‍ പരിമിതികളുണ്ട്. ഈയൊരു സാഹചര്യത്തിലാണ് സാധാരണക്കാരന് ഇക്കണോമിക്കലായി ചൂടില്‍ നിന്നും പരിരക്ഷനേടാന്‍ സാധിക്കുന്ന ബദല്‍സാധ്യതകള്‍ പരിശോധിക്കപ്പെടുന്നത്.

READ MORE...

GALLERY