Bhavanam Online Magazine

DREAM HOME

പ്രകൃതി സൗഹൃദ വീട്

മാനന്തവാടിയ്ക്ക് സമീപം തോണിച്ചാല്‍ സ്വദേശിയായ വികാസ് മഹാദേവ് 'തേജന'യെന്ന വീടിന്റെ പേരില്‍ വലിയൊരു കൗതുകം ഒളിച്ചുവച്ചിട്ടുണ്ട്. പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന വീടെന്ന ആശയമാണ് വികാസിനെ തേജനയെന്ന 'ഭ്രാന്തന്‍ സ്വപ്നത്തി'ലേക്ക് കൈപിടിച്ചു നടത്തിയത്. കമ്പിക്കു പകരം പൂര്‍ണമായും മുള ഉപയോഗിച്ചൊരു സ്വപ്നഭവനം. മുളയ്ക്ക് സംസ്‌കൃതത്തില്‍ തേജന എന്നാണ്. മുള കൊണ്ടു നിര്‍മ്മിച്ച ഈ വീടിന് തേജനയെന്നതില്‍ കൂടുതല്‍ യോജിക്കുന്ന മറ്റൊരുപേരുണ്ടോ?.

READ MORE...
സ്ലോപ്പ് ഫ്ലാറ്റ് റൂഫുകളുടെ തലയെടുപ്പ്

ആധുനിക ശൈലിയുടെ നവഭാവങ്ങളെ മനോഹരമായി അടയാളപ്പെടുത്തിയ വീട്. എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയ്ക്കടുത്ത് പെരിങ്ങാലയിലെ ഈ വീടിന്റെ ഉടമ മസ്‌ക്കറ്റില്‍ എന്‍ജിനീയറായ ജലാല്‍ മാത്രക്കാട്ടാണ്. സേ്‌ളാപ്, ഫ്‌ളാറ്റ് റൂഫുകളുടെ മനോഹരമായ സമന്വയത്തിന്റെ തലയെടുപ്പില്‍ നില്‍ക്കുന്ന വീട് യാഥാര്‍ത്ഥ്യമാക്കിയത് നിയാസ് കരിമുകളാണ്. എലിവേഷന്‍ പുതുമകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് രൂപകല്പന. ബജറ്റിന്റെ പരിമിതി മറികടക്കുന്ന ഡിസൈന്‍ മികവ് രൂപകല്പനയിലുടനീളം പ്രകടമാണ്.

READ MORE...

INTERIOR

MATERIALS

HOME DECOR

OTHER STORIES

Others
ഗംഭീരം ഈ കൊട്ടാരം

ആഡംബരത്തിന്റെ അവസാനവാക്കാണ് ബ്രൂണെ സുല്‍ത്താനേറ്റ്. ഇപ്പോള്‍ അധികാരത്തിലുളള ഹസനാല്‍ ബൊല്‍ക്കിയാ ഇരുപത്തിയൊന്‍പതാമത്തെ സുല്‍ത്താനാണ്. 1967 ഒക്‌ടോബര്‍ നാലിനാണ് ഹസനാല്‍ ബൊല്‍ക്കിയയ്ക്ക് പിതാവ് അധികാരം കൈമാറിയത്. മൂന്നു ഭാര്യമാരിലായി എട്ട് മക്കളുണ്ട് ഹസനാല്‍ ബൊല്‍ക്കിയാ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുല്‍ത്താല്‍ ഹാജി ഹസനാല്‍ ബൊല്‍ക്കിയാ മു'ഇസാദിന്‍ വദൗള്ള ഇബ്‌നി അല്‍ മര്‍ഹും ഒമര്‍ അലി സെയ്ഫുദ്ദീന്‍ സാഅദുള്‍ ഖയ്‌രി വാദീന്.

READ MORE...
Others
ഇവ ശ്രദ്ധിച്ചാൽ ചിലവു കൂടില്ല

വീടിന്റെ വലുപ്പം, എത്ര മുറികള്‍ വേണം, എത്ര ബെഡ്‌റൂം വേണം, കിച്ചന് എന്തു വലുപ്പം വേണ,ം എത്ര പേര്‍ക്കു താമസിക്കാനുള്ള വീടാണ്, എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം തുടങ്ങി വ്യക്തമായ ധാരണയോടെ വേണം പ്‌ളാന്‍ ചെയ്യാന്‍

READ MORE...
Others
നൃത്തം ചെയ്യുന്ന കെട്ടിടം

അവര്‍ നൃത്തം ചെയ്യുകയാണ് ഫ്രെഡും ജിഞ്ചറും. ജിഞ്ചറിന്റെ ശിരസ്‌സ് ഫ്രെഡിന്റെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചിരിക്കുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി അവരുടെ അചഞ്ചലമായ സ്‌നേഹം ലോകത്തെ വിസ്മയിപ്പിക്കുന്നു. നൃത്തം ചെയ്യവേ ശാപമേറ്റ് പ്രതിമയായി മാറിയ കമിതാക്കളുടെ കാര്യമല്ല പറഞ്ഞുവരുന്നത്. ചെക്ക് റിപ്പബ്‌ളിക്കിന്റെ തലസ്ഥാനമായ പ്രേഗിലെ ജിറാസെക് ചത്വരത്തിന് സമീപം റാസിന്‍ ക്വേയില്‍ വ്‌ളത്‌വ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഒരു മനുഷ്യനിര്‍മ്മിതിയെ കുറിച്ചാണ്.

READ MORE...
Others
ഡൽഹിയിൽ ഉയിർത്തെഴുന്നേറ്റ 300 വയസ്സ് വീട്

പഠനം കഴിഞ്ഞാലുടന്‍ വിദേശജോലി ആഗ്രഹിക്കുന്നവരാണ് ഇന്ന് കേരളത്തിലെ യുവാക്കളിലേറെയും. കാലങ്ങളായി ഈ വിദേശപ്രേമം തുടങ്ങിയിട്ട്. ഗള്‍ഫ് നാടുകളിലേക്ക് ജീവിതസ്വപ്നങ്ങളുമായി പോയിരുന്ന മലയാളിയില്‍ നിന്ന് വിദേശജോലിയും പൗരത്വവും ലക്ഷ്യമിട്ട് പഠനമേഖല തിരഞ്ഞെടുക്കുന്ന പുതുതലമുറക്കാരിലേക്ക്.

READ MORE...

GALLERY